പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

167

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പ്രാധാന്യം നല്‍കാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. അഡ്വ.അശ്വിനി ഉപാധ്യായയാണ് പാര്‍ലമെന്റിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണന്നും വന്ദേമാതരത്തിനും ദേശീയഗാനത്തിനും തുല്യ പരിഗണന നല്‍കണമെന്ന് അവശ്യപെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എല്ലാ തിയേറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതി മുന്‍ ഉത്തരവില്‍ ജസ്റ്റിസുമാരായ ദീപക് മിശ്രയും, ആര്‍.ഭാനുമതിയും അടങ്ങിയ ബഞ്ചാണ് വ്യക്തത വരുത്തിയത്.

NO COMMENTS

LEAVE A REPLY