മൂന്നാറിലെ ഏലപ്പാട്ട ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി

290

ന്യൂഡല്‍ഹി• മൂന്നാറിലെ ഏലപ്പാട്ട ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. അനുവദിച്ച ആവശ്യങ്ങള്‍ക്കല്ല ഭൂമി ഉപയോഗിക്കുന്നത്. കൃഷി ചെയ്യാന്‍ നല്‍കിയ ഭൂമിയില്‍ എങ്ങനെയാണ് റിസോര്‍ച്ച്‌ നിര്‍മിച്ചതെന്ന് കോടതി ആരാഞ്ഞു. ഉടമസ്ഥാവകാശം പതിച്ചുനല്‍കിയ ഹൈക്കോടതി വിധി പരിശോധിക്കും. മൂന്നാര്‍ വുഡ്സ്, ക്ലൗഡ് 9 റിസോര്‍ട്ടുകള്‍ക്കെതിരെയാണ് നടപടി. കൂടുതല്‍ വാദം കേള്‍ക്കാനായി കേസില്‍ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചു. അതേസമയം, സുപ്രീംകോടതിയുടെ നിലപാട് മൂന്നാറിലെ പട്ടയ വിതരണത്തെ ബാധിക്കും. ഉപാധിരഹിത പട്ടയമെന്ന സര്‍ക്കാര്‍ നിലപാടിനുമെതിരാണിത്.

NO COMMENTS

LEAVE A REPLY