ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നു സുപ്രീം കോടതി

273

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നു സുപ്രീം കോടതി. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നുന്നതുവരെ വിട്ടുകൊടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി മുന്‍ ജഡ്ജി കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ പകുതിയിലേറെ വാഹനങ്ങള്‍ക്കും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോലും ഇല്ലെന്നാണ് ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന നിയന്ത്രണ വികസന അതോറിറ്റിയും (ഐആര്‍ഡിഎ) ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലും റോഡ് സുരക്ഷാ സമിതിയോടു വ്യക്തമാക്കിയത്. വാഹന ഉടമകളില്‍ പലരും രണ്ടാം വര്‍ഷം മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കാറില്ല. ഇരുചക്ര വാഹനങ്ങളില്‍ 75 ശതമാനത്തിനും ഇന്‍ഷുറന്‍സ് ഇല്ല. പരിശോധനയില്‍ പലരും വ്യാജരേഖകള്‍ ഹാജരാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമത്തിലെ 146-)0 വകുപ്പനുസരിച്ചു വാഹനങ്ങള്‍ക്കു തേഡ് പാര്‍ട്ടി ഇന്‍ഷുറതേഡ് എങ്കിലും നിര്‍ബന്ധമാണ്.തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ ഉടമകള്‍ക്കു മൂന്നുമാസം വരെ തടവും 1000 രൂപ പിഴയുമാണു മോട്ടോര്‍.
വാഹന നിയമത്തിലെ 196-)൦വകുപ്പുപ്രകാരമുള്ള ശിക്ഷ.എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പാക്കുകയാണു പ്രശ്നത്തിനുള്ള പ്രധാന പരിഹാരം.വാഹന ഇന്‍ഷുറന്‍സ് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി നിര്‍ദേശാനുസരണം ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലാണു നിലവിലെ പ്രശ്നത്തിന്റെ ഗൗരവം റോഡ് സുരക്ഷാ സമിതിയെ ബോധ്യപ്പെടുത്തിയത്. തുടര്‍ന്ന്, കേന്ദ്ര ഗതാഗത മന്ത്രാലയം, ഐആര്‍ഡിഎ, സാമ്ബത്തിക സേവന വകുപ്പ് തുടങ്ങിയവയുമായും സമിതി ചര്‍ച്ചചെയ്തു.

NO COMMENTS

LEAVE A REPLY