ഐഎസ്ആര്‍ഒ ചാരക്കേസ് ; നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീം കോടതി

180

ന്യൂഡല്‍ഹി : ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മതിയായ നഷ്ടപരിഹാരം വേണമന്നുമുള്ള ഐസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ഹർജിയിൽ വിധി പറയുന്നതിനായി സുപ്രീം കോടതി മാറ്റിവെച്ചു. ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും കസ്റ്റഡി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍
കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നല്‍കേണ്ടത് ആരാണെന്ന് കോടതിയുടെ ചോദ്യത്തിന് നഷ്ടപരിഹാരം നല്‍കേണ്ടത് തങ്ങളല്ലെന്ന് സിബിഐ വിശദമാക്കി. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസിസ് പരാമര്‍ശിച്ചു. കേസില്‍ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെയെന്നും കോടതി ചൂണ്ടിക്കാണിച്ചു.

NO COMMENTS