തൂത്തുക്കുടി വെടിവയ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

182

തൂത്തുക്കുടി : തൂത്തുക്കുടി വെടിവയ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ജില്ലാ കളക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ്. മണിയാണ് ഹര്‍ജി നല്‍കിയത്. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ തമിഴ്നാട്ടില്‍ നാളെ ഡിഎംകെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെടിവയ്പില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചതോടെ ആകെ മരണം 13 ആയി.

NO COMMENTS