പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാമെന്ന് സുപ്രീംകോടതി

236

ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒന്നിച്ചു ജീവിക്കാമെന്ന് സുപ്രീംകോടതി. നിലവിലെ നിയമ പ്രകാരം സ്‌ത്രീക്ക് പതിനെട്ടും പുരുഷന് ഇരുപത്തിയൊന്നുമാണ് വിവാഹപ്രായം. എന്നാല്‍ പ്രായപൂര്‍ത്തിയായാലും ഇരുവര്‍ക്കും ഒരുമിച്ച്‌ താമസിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുരുഷനും സ്ത്രീക്കും ഒരുമിച്ച്‌ താമസിക്കാന്‍ പ്രായം ഇനി തടസമാകില്ലെന്നാണ് സുപ്രീം കോടതിയുടെ വിധി. വിധിയെ തുടര്‍ന്ന് 18 വയസ് പൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും പരസ്പര സമ്മതപ്രകാരം ഇനി മുതല്‍ ഒരുമ്മിച്ച്‌ ജീവിക്കാം. ഇത്തരമൊരു കേസില്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്.

20 വയസുകാരിയായ തുഷാരയുടെയും 21 വയസ് പൂര്‍ത്തിയായിട്ടില്ലാത്ത സുഹൃത്ത് നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീകോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെങ്കിലും വിവാഹിതരാകാതെ ഇരുവര്‍ക്കും ഒരുമിച്ച്‌ ജീവിക്കാമെന്നും കോടതി വ്യക്തമാക്കി.

NO COMMENTS