കാവേരി വിഷയത്തില്‍ പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് സുപ്രീംകോടതി

241

ന്യൂഡല്‍ഹി : കാവേരി വിഷയത്തില്‍ പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് തമിഴ്‌നാടിന് സുപ്രീംകോടതിയുടെ ഉറപ്പ്. കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്‌നാട് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ജലം ലഭ്യമാകാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ മനസിലാക്കുന്നു. ഉടന്‍ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഏപ്രില്‍ ഒമ്ബതിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ കേസുമായി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. കാവേരി വിഷയവുമായി ബന്ധപ്പെട്ട് എ ഐ എ ഡി എം കെ എംപി മുത്തുകറുപ്പന്‍ രാജി വച്ചിരുന്നു.

NO COMMENTS