മെഡിക്കല്‍ കോഴ ; ആരോപണവിധേയനായ ജഡ്ജിയെ കോടതി നടപടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിര്‍ദേശം

258

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ കേസില്‍ ആരോപണവിധേയനായ ജഡ്ജിയെ കോടതി നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സുപ്രിം കോടതി നിര്‍ദേശം. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് എന്‍ ശുക്ലയെ മാറ്റിനിര്‍ത്താനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശം നല്‍കിയത്. വിഷയം രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും അറിയിക്കാനും ദീപക് മിശ്ര ഉത്തരവിട്ടു. ലക്നൗവില്‍ മെഡിക്കല്‍ കോളജിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ശുക്ലക്ക് എതിരെ ആരോപണം ഉയര്‍ന്നത്. ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരോഗിച്ച ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. സുപ്രീംകോടതി ഉത്തരവു മറികടന്ന് അനുമതി നല്‍കിയ ജഡ്ജിയുടെ നടപടി സംശയാസ്പദമാണെന്ന് അന്വേഷണ സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

NO COMMENTS