പ്രസവിക്കാനും, ഗര്‍ഭം അലസിപ്പിക്കാനും സ്ത്രീക്ക് പരിപൂര്‍ണ്ണ അവകാശമുണ്ടെന്ന് സുപ്രീം കോടതി ; ഭര്‍ത്താവിന്‍റെ അനുമതി വേണ്ട

136

ന്യൂഡല്‍ഹി : പ്രസവിക്കാനും, ഗര്‍ഭം അലസിപ്പിക്കാനും പ്രായപൂര്‍ത്തിയായ സ്ത്രീക്ക് പരിപൂര്‍ണ്ണ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഇതിന് ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്നും സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിര്‍ണായക വിധി പറഞ്ഞത്.

തന്‍റെ അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിച്ച അകന്നു കഴിയുന്ന ഭാര്യയില്‍ നിന്ന് നഷ്ടപരിഹാരം തേടി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു. അവര്‍ അമ്മയാണ്, പ്രായപൂര്‍ത്തിയായവരാണ്, ഗര്‍ഭം വേണ്ടെന്ന് അവര്‍ തീരുമാനിച്ചാല്‍ അതിന്‍റെ പേരില്‍ എങ്ങനെ കേസ് എടുക്കുമെന്നും, മാനസിക രോഗിക്കു പോലും അവരുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

NO COMMENTS