റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണിക്കും

197

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയില്‍. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് സംബന്ധിച്ച നിലപാട് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിക്കും. രാജ്യസുരക്ഷക്ക് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഭീഷണിയാണെന്നാരോപിച്ച്‌ ആര്‍.എസ്.എസ് നേതാവ് ഗോവിന്ദാചാര്യ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജികളും കോടതിയുടെ മുന്നിലെത്തും.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരിക്കും ഹരജികള്‍ പരിഗണിക്കുക.