ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ കൈമാറില്ലെന്ന് ഫെയിസ്ബുക്കും വാട്സാപ്പും സ്ത്യവാങ് നല്‍കണം : സുപ്രീം കോടതി

160

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ മൂന്നാമതൊരു കക്ഷിക്ക് കൈമാറില്ല എന്ന കാര്യം കാണിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഫേസ്ബുക്കിനും വാട്സാപ്പിനും സുപ്രീം കോടതിയുടെ നിര്‍ദേശം. നാലാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വാട്സ് ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരായ ഹര്‍ജി പരിഗണിക്കവെയാണു സുപ്രീം കോടതി നിര്‍ദേശം.