രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി

146

ന്യൂഡല്‍ഹി: രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി. അടൂര്‍ മൗണ്ട് സിയോണ്‍, ഡിഎം വയനാട് എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതിയാണ് റദ്ദാക്കിയത്. പ്രവേശനം റദ്ദാക്കിയ കോളജുകളുടെ പുനഃപരിശോധ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് ഇരു കോളജുകളുടെയും പ്രവേശനാനുമതി റദ്ദാക്കിയത്.