ഗൊരഖ്പൂര്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

162

ന്യൂഡല്‍ഹി: ഗൊരഖ്പൂര്‍ വിഷയത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നും കോടതി. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി. മാത്രമല്ല, ഹര്‍ജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.