കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനം : വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

204

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനം റദ്ദാക്കിയ വിധിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ150 എംബിബിഎസ് സീറ്റുകളിലേക്കു മാനേജ്മെന്റ് നടത്തിയ പ്രവേശനമാണു കോടതി റദ്ദാക്കിയിരുന്നത്. പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണു പ്രവേശനം റദ്ദാക്കിയത്. 2016-17 അധ്യയനവര്‍ഷം നടത്തിയ പ്രവേശനമാണ് സമിതി റദ്ദാക്കിയിരുന്നത്.