സപ്ലൈകോ: സ്റ്റോക്കുകൾ എത്തിത്തുടങ്ങി – പ്രാദേശിക സംഭരണത്തിന് തടസ്സമില്ല

107

തൃശൂർ : നവംബർ 27ലെ പർച്ചേസ് ഓർഡർ പ്രകാരം സാധനങ്ങൾ ഔട്ട്ലെറ്റുകളിൽ എത്തിതുടങ്ങിയതായി സപ്ലൈ കോ അറി യിച്ചു. കടല, ഉഴുന്ന്, മുളക്, മല്ലി, ചെറുപയർ, പഞ്ചസാര, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവ ഔട്ട്ലെറ്റുകളിൽ എത്തിതുടങ്ങിയിട്ടുണ്ട്. ഇതുപ്രകാരമുള്ള മുഴുവൻ ലോഡും അടുത്ത ദിവസ ങ്ങളിൽ തന്നെ എത്തും.

പ്രാദേശിക സംഭരണം തടസ്സമില്ലാതെ പുരോഗമിക്കുന്നതായും അറിയിച്ചു. ഡിപ്പോ, മേഖലാ തലത്തിൽ ഉത്പന്നങ്ങൾ വിതരണക്കാരിൽനിന്ന് ശേഖരിച്ചിരുന്നു. പ്രസ്തുത വിതരണക്കാരെ ഹെഡ് ഓഫീസ് തലത്തിൽ ലിസ്റ്റ് ചെയ്ത് ഉത്പ ന്നങ്ങളുടെ വിൽപന വില സംസ്ഥാന തലത്തിൽ ഏകീകരിച്ച് വിപണനം നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാന ത്തിൽ പ്രാദേശിക സംഭരണം തടസ്സമില്ലാതെ പുരോഗമിക്കുന്നു.

പ്രാദേശികമായി നിർമ്മിക്കുന്ന സാധനങ്ങളുടെ നിർമാതാക്കൾക്കും മാർക്കറ്റ് ചെയ്യുന്നവർക്കും വില അനുമതി ചെയ്തു നൽകിയിട്ടുണ്ട്. അവർക്ക് മുമ്പ് ചെയ്തിരുന്നപോലെ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഓർഡർ എടുത്ത് സപ്ലൈ കോയിൽ കൊടുക്കാനുള്ള സംവിധാനവും ഏർപ്പാട് ചെയ്തിട്ടുണ്ട്. പ്രാദേശിക സംഭരണം നടക്കുന്നില്ലെന്ന വാർത്ത കൾ വസ്തുതാ വിരുദ്ധമാണെന്നും അറിയിച്ചു.

NO COMMENTS