സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം.

24

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. 88 റണ്‍സിനാണ് കിംഗ്സ് ഇലവന്‍ ഡല്‍ഹിയെ കീഴ്പ്പെടുത്തിയത്. 220 റണ്‍സിന്‍്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ഇന്നിംഗ്സിന്‍്റെ നാലിലൊന്ന് ഭാഗത്തും ബാക്ക്‌ഫൂട്ടിലായിരുന്നു.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ശിഖര്‍ ധവാന്‍ (0) പവലിയനിലേക്ക് മടങ്ങി. ധവാനെ സന്ദീപ് ശര്‍മ്മയുടെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ പിടികൂടുകയായിരുന്നു. ബാറ്റിംഗ് പൊസിഷനില്‍ സ്ഥാനക്കയറ്റവുമായി മൂന്നാം നമ്ബറില്‍ സ്റ്റോയിനിസ് എത്തി. ആ നീക്കം അമ്ബേ പാളി. വെറും 5 റണ്‍സ് മാത്രമെടുത്ത സ്റ്റോയിനിസ് രണ്ടാം ഓവറില്‍ പുറത്തായി. ഷഹബാസ് നദീമിന്‍്റെ പന്തില്‍ സ്റ്റോയിനിസിനെ ഡേവിഡ് വാര്‍ണര്‍ പിടികൂടി.

ഷിംറോണ്‍ ഹെട്‌മെയറാണ് നാലാം നമ്ബറില്‍ ക്രീസിലെത്തിയത്. ചില മികച്ച ഷോട്ടുകള്‍ ഉയര്‍ത്തിയ ഹെട്‌മെയര്‍ മൂന്നാം വിക്കറ്റില്‍ രഹാനെക്കൊപ്പം 30 റണ്‍സിന്‍്റെ കൂട്ടുകെട്ടുയര്‍ത്തി. ഏഴാം ഓവറില്‍ ഇരുവരെയും പുറത്താക്കിയ റാഷിദ് ഖാന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 16 റണ്‍സെടുത്ത ഹെട്‌മെയറെ ആദ്യ പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കിയ റാഷിദ് രഹാനെയെ (26) വിക്കറ്റിനു മുന്നില്‍ കുരുക്കി.

ശ്രേയാസ് അയ്യര്‍ (7) വിജയ് ശങ്കറിന്‍്റെ പന്തില്‍ കെയിന്‍ വില്ല്യംസണിന്‍്റെ കൈകളില്‍ അവസാനിച്ചു. അക്സര്‍ പട്ടേലിനെ (1) റാഷിദ് ഖാന്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ പ്രിയം ഗാര്‍ഗിന്‍്റെ കൈകളില്‍ എത്തിച്ചു. കഗീസോ റബാഡയെ (3) നടരാജന്‍ ക്ലീന്‍ ബൗള്‍ഡാക്കി. വിക്കറ്റുകളുടെ കൂട്ടപ്പൊരിച്ചിലിലും ഒറ്റക്ക് പൊരുതിയ ഋഷഭ് പന്ത് (36) സന്ദീപ് ശര്‍മ്മയുടെ പന്തില്‍ സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പര്‍ ശ്രീവത്സ് ഗോസ്വാമിയുടെ കൈകളില്‍ അവസാനിച്ചു. ആര്‍ അശ്വിനെ (7) ജേസന്‍ ഹോള്‍ഡറുടെ പന്തില്‍ അബ്ദുല്‍ സമദ് പിടികൂടി. ആന്‍റിച്ച്‌ നോര്‍ക്കിയ (1) ത്യാഗരാജ് നടരാജന്‍്റെ പന്തില്‍ പ്രിയം ഗാര്‍ഗിന്‍്റെ കൈകളില്‍ അവസാനിച്ചു. തുഷാര്‍ ദേശ്പാണ്ഡെ (20) പുറത്താവാതെ നിന്നു.

220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 19 ഓവറില്‍ 131 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 36 റണ്‍സ് നേടിയ ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ്പ് സ്കോറര്‍. അജിങ്ക്യ രഹാനെ 26 റണ്‍സെടുത്തു. ഹൈദരാബാദിനായി റാഷിദ് ഖാന്‍ 7 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.

NO COMMENTS