വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഒ​രി​ക്ക​ലും കൃ​ത്രി​മം ന​ട​ത്താ​ന്‍ സാ​ധ്യ​മ​ല്ല – മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ – സു​നി​ല്‍ അ​റോ​റ

317

ന്യൂ​ഡ​ല്‍​ഹി: വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഒ​രി​ക്ക​ലും കൃ​ത്രി​മം ന​ട​ത്താ​ന്‍ സാ​ധ്യ​മ​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ. എ​ന്‍​ഡി​ടി​വി​ക്കു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ര്‍​ത്തി​ച്ച​ത്. അ​തേ​സ​മ​യം, വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍​ക്കു ത​ക​രാ​ര്‍ സം​ഭ​വി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു.

വോ​ട്ടിം​ഗ് മെ​ഷീ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ണ്ടു​പി​ടി​ത്ത​മ​ല്ല. ഇ​ത് ഇ​ന്ത്യ​യി​ല്‍ പ്ര​യോ​ഗ​ത്തി​ല്‍​വ​രു​ന്ന​തി​നു ര​ണ്ടു പ​തി​റ്റാ​ണ്ടു മു​ന്പു​ത​ന്നെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. വി​വി​പാ​റ്റും അ​ങ്ങ​നെ ത​ന്നെ. സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​വി​പാ​റ്റ് പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ന്ന​ത്. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ലും സാ​ധ്യ​മ​ല്ല. പ​ക്ഷേ ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്- അ​റോ​റ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ബി​ജെ​പി​യു​ടെ ബ്രാ​ഞ്ചാ​യാ​ണു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​ത്തോ​ട്, തെ​ളി​വ് ന​ല്‍​കാ​ന്‍ ഏ​തെ​ങ്കി​ലും നേ​താ​വ് ത​യാ​റാ​യാ​ല്‍ പ്ര​തി​ക​രി​ക്കാ​മെ​ന്നാ​യി​രു​ന്നു അ​റോ​റ​യു​ടെ മ​റു​പ​ടി. രാ​ജ്യ​ത്തെ വി​വി​ധ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ നേ​താ​ക്ക​ള്‍​ക്കു നേ​രെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തു​ന്ന റെ​യ്ഡു​ക​ളെ​യും അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ച്ചു. റെ​യ്ഡു​ക​ള്‍ നി​ഷ്പ​ക്ഷ​മാ​ണെ​ന്നും പാ​ര്‍​ട്ടി​ക​ള്‍ ഇ​തി​നെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഇ​ല​ക്ട​റ​ല്‍ ബോ​ണ്ടു​ക​ള്‍ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തോ​ട്, ഇ​തു സം​ബ​ന്ധി​ച്ചു സു​പ്രീം കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​റോ​റ​യു​ടെ മ​റു​പ​ടി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി തി​രി​മ​റി​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ബി​എ​സ്പി ആ​രോ​പി​ച്ചി​രു​ന്നു. പി​ന്നീ​ട് മ​ധ്യ​പ്ര​ദേ​ശ് ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു. ഏ​തു ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി​യാ​ലും ബി​ജെ​പി​ക്ക് വോ​ട്ടു വീ​ഴു​ന്നു എ​ന്നാ​യി​രു​ന്നു രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണ​ങ്ങ​ളെ എ​ല്ലാ​യ്പ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ള്ളു​ക​യാ​ണു​ണ്ടാ​യ​ത്.

NO COMMENTS