മോശം കാലാവസ്ഥയെ തുടര്‍ന്ന് കാണാതായ വ്യോമസേനയുടെ വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചു

163

തേസ്പുര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് കാണാതായ സുഖോയ്30 വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കുറിച്ചുള്ള വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച അസമിലെ തേസ്പുരില്‍ ചൈനീസ് അതിര്‍ത്തിയില്‍ വെച്ചാണ് പരിശീലന പറക്കലിനിടെ വിമാനം കാണാതായത്. അരുണാചല്‍ പ്രദേശിലെ ഡോലാസാങ് മേഖലയിലൂടെ പറക്കുമ്പോള്‍ വിമാനവുമായുള്ള റഡാര്‍, റേഡിയോ ബന്ധം നഷ്ടമാവുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്തിനായുള്ള തിരച്ചില്‍ വ്യോമസേന ആരംഭിച്ചിരുന്നു. റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ പോര്‍ വിമാനമാണ് സുഖോയ്30.

NO COMMENTS

LEAVE A REPLY