അറസ്റ്റും വീഡിയോയും; അത് മലയാളികളുടെ പ്രിയനടി സുകന്യ അല്ല

366

അടുത്തിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വലിയ പ്രചാരം നേടിയ വാര്‍ത്തയാണ് നടി സുകന്യയെ പൂനെയില്‍ പോലീസ് റെയ്ഡിനിടെ പിടികൂടിയെന്നത്. സുകന്യ നടിയാണെന്ന് പറഞ്ഞ് രക്ഷപെട്ടു എന്നും ചില മാധ്യമങ്ങള്‍ പറഞ്ഞു. മലയാളത്തിലും തമിഴിലും ശ്രദ്ധേയ വേഷം ചെയ്ത സുകന്യയുടെ ഫോട്ടോയും ചേര്‍ത്തായിരുന്നു ചിലര്‍ വാര്‍ത്ത നല്‍കിയത്. ഇതിനു പിന്നാലെ സുകന്യയുടെ നഗ്നവീഡിയോ എന്ന പേരില്‍ ചില വീഡിയോകളുമായി ചിലര്‍ ഇറങ്ങി. എന്താണ് ഇതിന്റെയെല്ലാം സത്യാവസ്ഥ?
2014ലാണ് സംഭവം നടക്കുന്നത്. ബെംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയാണ് അന്ന് അറസ്റ്റിലായ നടി. പേരിലെ സാമ്യം വെച്ച്‌ അറിഞ്ഞും അറിയാതെയും ചിലര്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു.

മുന്‍കാമുകനൊപ്പമുള്ള നഗ്നരംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നു എന്നും ചിലര്‍ പറയുന്നു. ഇതും തെറ്റാണ്. അങ്ങനെയൊരു വീഡിയോ യൂ ട്യൂബിലില്ല. സിനിമാ താരം എന്ന നിലയില്‍ ശ്രദ്ധ കിട്ടും എന്നതുകൊണ്ട് അവര്‍ക്കെതിരേ ഏതു വൃത്തികേടും പടച്ചിറക്കാമെന്ന അനഭിലഷണീയ പ്രവണതയ്ക്ക് മൂക്കുകയറിടാന്‍ സമയമായി എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.