തമിഴ്‌നാട്ടില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ജീവനൊടുക്കി

180

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ജീവനൊടുക്കി. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ടീച്ചര്‍ ശകാരിച്ചതാണ് ഇവര്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
രേവതി, ശങ്കര്‍, ദീപ എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മനീഷ എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുകയാണ്.

NO COMMENTS