ദുബായ് മെട്രോ സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

190

ദുബായ്: ദുബായ് മെട്രോ സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്തു.
ഉഗാണ്ട പൗരനായ ആളാണ് മരിച്ച യുവാവ്. നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ക്ക് സാമ്ബത്തിക ബുദ്ധിമുണ്ടായിരുന്നതായും മുമ്ബ് ജീവനൊടുക്കാന്‍ ശ്രമം നടത്തിരുന്നതായും ഇയാളുടെ ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു. അതേസമയം മെട്രോ സര്‍വീസുകളെ ഇത് കാര്യമായി ബാധിച്ചില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.