മരുന്നിനു ഭക്ഷണത്തിനും വകയില്ലാതെ വൃദ്ധ ജീവനൊടുക്കി

200

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ കടലാസില്‍ ഉറങ്ങുന്പോള്‍ മരുന്നിനു ഭക്ഷണത്തിനും വകയില്ലാതെ ഒരു വൃദ്ധ ജീവനൊടുക്കി. ദുരിത ബാധിതയായ കാസര്‍ഗോഡ് ബെള്ളൂര്‍ കാളേരി വീട്ടില്‍ രാജീവി (60) ആണ് തൂങ്ങിമരിച്ചത്. ചികിത്സയ്ക്കും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഇവരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. മാസംതോറും 2000 രൂപയോളം ഇവരുടെ ചികിത്സയ്ക്ക് വേണ്ടിവന്നിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്നത് 1200 രൂപ മാത്രമാണ്. ഭക്ഷണത്തിനോ മരുന്നിനോ ഇത് തികഞ്ഞിരുന്നിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏകമകന്‍ മാത്രമാണ് ഇവരുടെ ആശ്രയം. കൂലിപ്പണിക്കാരനായ മകന് കൃത്യമായി പണി കിട്ടാതിരുന്നതിനാല്‍ കുടുംബത്തിന്‍റെത്തിന്‍റെ സ്ഥിതിയും മോശമായിരുന്നു.