മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ് വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് : വി.എം. സുധീരന്‍

242

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ് വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.വിവരാവകാശ നിയമത്തെ അട്ടിമറിക്കുന്നു എന്ന് പറഞ്ഞ് മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച പിണറായി വിജയന്‍, മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്താനുള്ള ബാധ്യതയില്ലെന്ന വാദവുമായി ഇപ്പോള്‍ വരുന്നത് വിചിത്രമാണ്. നിലപാടുകളുടെ കാര്യത്തില്‍ കേരളം കണ്ട വലിയ മലക്കംമറിച്ചില്‍ കൂടിയാണ് ഇതെന്നും സുധീരന്‍ പറഞ്ഞു.