സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി മന്ത്രി ജി.സുധാകരന്‍

149

തിരുവനന്തപുരം : സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി മന്ത്രി ജി.സുധാകരന്‍. നിലവിളക്ക് കൊളത്തുന്നത് സര്‍ക്കാര്‍ രീതിയല്ല എന്നാണ് താന്‍ ഇതിലൂടെ ഉദ്ദേശിച്ചത്. ഇതേച്ചൊല്ലി ഉണ്ടായിട്ടുള്ളത് അനാവശ്യ വിവാദമാണെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുകയോ ഈശ്വര പ്രാര്‍ത്ഥന ചൊല്ലുകയോ വേണ്ടെന്ന ജി. സുധാകരന്‍റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്-ബി.ജെപി നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.