മലപ്പുറം ജില്ലയുടെ നിയന്ത്രണം സൈന്യത്തിന് നല്‍കണം : സുബ്രഹ്മണ്യന്‍ സ്വാമി

197

തിരുവനന്തപുരം: മലപ്പുറം ജില്ലയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മലപ്പുറത്ത് സായുധ സേനാ പ്രത്യേകാധികാര നിയമം നടപ്പാക്കണമെന്നും ദ വീക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാമി പറഞ്ഞു. മലപ്പുറം കലക്ടറേറ്റ് വളപ്പിന്കത്ത് നടന്ന സ്ഫോടനം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഡ്രസ് റിഹേഴ്സലിന്റെ ഭാഗമാണെന്നും സ്വാമി പറഞ്ഞു. മലപ്പുറം ജില്ല സിപിഎമ്മിന്റെ ആദ്യ പാപമാണ്. ജില്ലയുടെ അധികാരം സൈന്യത്തിന് നല്‍കണം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെടുമെന്നും സ്വാമി അഭിമുഖത്തില്‍ പറഞ്ഞു.

നവംബര്‍ ഒന്നിനാണ് മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ വാഹനത്തില്‍ സ്ഫോടനമുണ്ടായത്. പ്രഷര്‍കുക്കറും അമോണിയം നൈട്രേറ്റുമാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഉപയോഗിച്ചാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പ്രഷര്‍ കുക്കറായിരുന്നു സ്ഫോടനത്തിന് ഉപയോഗിച്ചത്. ബേസ് മൂവ്മെന്റ് എന്ന ലെറ്റര്‍പാഡിലുള്ള നോട്ടീസ് അടങ്ങിയ ഒരു പെട്ടിയും പെന്‍ ഡ്രൈവും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.
നേരത്തെയും സുബ്രഹ്മണ്യന്‍ സ്വാമി മലപ്പുറത്തിനെതിരെ പ്രതികരിച്ചിരുന്നു. മലപ്പുറത്ത് ഹിന്ദു സമുദായക്കാര്‍ക്ക് അതേ സമുദായത്തിലുള്ളവര്‍ക്ക് ഭൂമി വില്‍ക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് സ്വാമി ട്വീറ്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY