അടയ്ക്കാ കര്‍ഷകര്‍ക്ക് സബ്‌സിഡി

101

കാസർകോട് : പ്രതിസന്ധിയിലായ ജില്ലയിലെ അടയ്ക്കാ കര്‍ഷകരെ സഹായിക്കാന്‍ അരക്കനട്ട് പാക്കേജുമായി കൃഷിവകുപ്പ്. മഞ്ഞളിപ്പ് രോഗം ബാധിച്ച കമുക് വെട്ടി മാറ്റുന്നതിനും പുതിയ തൈകള്‍ നടുന്നതിനുമായി സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. രോഗം ബാധിച്ച് ഉത്പാദനം കുറഞ്ഞ കമുക് വെട്ടിമാറ്റാന്‍ ഒരു കമുകിന് 200 രൂപ നിരക്കില്‍ ഹെക്ടറിന് 2000 രൂപ വരെ നല്‍കും.

പൂതിയ തൈകള്‍ നടുന്നതിന് ഒരു തൈയ്ക്ക് അഞ്ചു രൂപ നിരക്കില്‍ 1000 തൈകള്‍ക്ക് സബ്സിഡി ലഭ്യമാക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വളത്തിനും ഇടവിളകൃഷിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 2019-20 സാമ്പത്തിക വര്‍ഷം കാസര്‍കോട് ജില്ലയില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുക.

പരപ്പ ബ്ലോക്കില്‍ പനത്തടി,കള്ളാര്‍, കോടോം-ബേളൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലെ അപേക്ഷകര്‍ക്ക് ഫെബ്രുവരി 29 അതാത് കൃഷിഭവനുമായി നേരിട്ട് ബന്ധപ്പെടണം.

NO COMMENTS