വിദ്യാർത്ഥികൾ അറിവിനെ ആയുധമാക്കി സാമൂഹ്യ തിൻമകൾക്കെതിരെ പൊരുതണം.

0
53

ഉപ്പള: വിദ്യാർത്ഥികൾ നിശബ്ദരാവുന്നത് ജനാധിപത്യ സമൂഹത്തിൽ അപകടമാണെന്നും തിൻമകൾക്കെതിരെ പൊരുതാൻ അറിവിനെ ആയുധമാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ് പറഞ്ഞു.

മംഗൽപാടി പഞ്ചായത്ത്‌ മുസോടി, കണ്ണാടിപ്പാറ എം എസ് എഫ് ഓൺലൈൻ മീറ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട, മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റഷീദ് റെഡ് ക്ലബ്‌, നൗഷാദ് പത്വാടി, എം എസ് എഫ് മംഗൽപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നമീസ് കുതുകൊട്ടി, ജനറൽ സെക്രട്ടറി അഫ്സൽ ബേക്കൂർ, ട്രഷറർ മർസൂഖ് ഇച്ചിലങ്കോട്, ഉപാധ്യക്ഷൻ ഫയാസ് അട്ക, അഷ്‌റഫ്‌ മൂസോടി, യു.കെ സൈൻ എന്നിവർ പങ്കെടുത്തു.