രാജ്യത്തെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും ; അമേരിക്ക

156

വാഷിംഗ്‍ടണ്‍: രാജ്യത്തെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അത് ലോകരാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുന്ന നടപടിയായിരിക്കണം. പേരിനൊരു നടപടിയില്‍ കാര്യം അവസാനിക്കില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു.

‘പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയ്യിബ എന്നീ ഭീകരസംഘടനകള്‍ക്ക് നേരെ, ശക്തമായ നടപടിയെടുത്തു എന്നതിന് തെളിവുകള്‍ ഞങ്ങള്‍ക്കാവശ്യമുണ്ട്. കശ്മീര്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാതിരിക്കുകയും വേണം. ഇക്കാര്യം പാകിസ്ഥാനെ അറിയിച്ചു കഴിഞ്ഞു.” വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി.

”ഇത്തരം ഒരു നടപടിയെടുക്കാതിരിക്കുകയം ഇന്ത്യയില്‍ വീണ്ടുമൊരു ഭീകരാക്രമണം ഉണ്ടാവുകയും ചെയ്താല്‍, പിന്നെ പാകിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇത് അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ – പാക് സംഘര്‍ഷത്തിന് വഴി വയ്ക്കും. ഇത് ഇരുരാജ്യങ്ങള്‍ക്കും ഭീഷണിയുമാണ്.” വൈറ്റ് ഹൗസ് പ്രതിനിധി പറയുന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

NO COMMENTS