സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരും

309

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരും. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണു തീരുമാനം. ഒപിയിലും വാര്‍ഡിലും ഡ്യൂട്ടിക്ക് കയറില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ അത്യാഹിതവിഭാഗത്തെ സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരെ പിജി അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍നിന്നു മാറ്റി. പെന്‍ഷന്‍ പ്രായവര്‍ധന പിന്‍വലിക്കുക, ബോണ്ട് സമ്ബ്രദായം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ഡോക്ടര്‍മാരുടെ മുഖ്യ നിബന്ധനകള്‍.