വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

142

കൊച്ചി: നിരക്ക് വര്‍ധന ഉള്‍പ്പെടയുള്ള ആവശ്യങ്ങളുന്നയിച്ച്‌ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനു ഒപ്പം വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധിപ്പിക്കണം. ഇന്ധനവില കൂടുന്നു, സ്പെയര്‍പാട്സുകള്‍ക്ക് വില കൂടുന്നു, ജീവനക്കാരുടെ കൂലി ഉയരുന്നു, ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധിപ്പിച്ചു ഇവയെല്ലാം കാരണം ബസ് ഉടമകള്‍ പ്രതിസന്ധിയിലാണ്. അതു കൊണ്ട് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം.