മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി

139

തിരുവനന്തപുരം: ഈ മാസം 30ന് കേരളത്തില്‍ 24 മണിക്കൂര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചത് 31ലേക്ക് മാറ്റി. റദ്ദാക്കിയ കണക്ക് പരീക്ഷ നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം 50 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് വാഹന പണിമുടക്ക് നടക്കുക.