തെരുവ് നായ്ക്കളെ കൊന്നൊടുക്കാനുള്ള നടപടി നിയമവിരുദ്ധം, ദേശീയ മൃഗക്ഷേമബോര്‍ഡ്

161

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്.തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് മൃഗക്ഷേമബോര്‍ഡ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ ആര്‍എം ഖര്‍ബ് പറഞ്ഞു. നായ്ക്കളെ കൊന്നൊടുക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു