പേ പിടിച്ച നായകള തല്ലിക്കൊല്ലണമെന്ന് കെ. മുരളീധരൻ എംഎൽഎ

270

തിരുവനന്തപുരം∙ പേ പിടിച്ച നായകള തല്ലിക്കൊല്ലണമെന്ന് കെ. മുരളീധരൻ എംഎൽഎ. ആടിനെയും,കോഴിയെയുമൊക്കെ കൊല്ലാം പക്ഷെ, പേ പിടിച്ച നായയെ കൊല്ലാൻ പാടില്ല എന്ന രീതി മാറണം. നായകളെ വന്ധ്യംകരിച്ചിട്ട് ഒരു കാര്യവുമില്ല. ഇപ്പോൾ ജന പ്രതിനിധികൾ ഉള്ളിടത്തെല്ലാം തെരുവ് നായയും ഉണ്ട്. എംഎൽഎ ഹോസ്റ്റൽ, നിയമസഭ പരിസരങ്ങളിൽപ്പോലും ഇതാണ് അവസ്ഥ. തെരുവ് നായയെ നിയന്ത്രിക്കാൻ മൃഗ സംരംക്ഷണ വകുപ്പിന്റെ ശക്തമായ ഇടപെടൽ വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു