മാനന്തവാടി അപ്പപ്പാറയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം

159

കൽപറ്റ ∙ വയനാട് മാനന്തവാടി അപ്പപ്പാറയിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. വീട്ടുവരാന്തയിലിരിക്കുകയായിരുന്ന എട്ടുവയസുകാരിക്കാണ് കടിയേറ്റത്. മുഖത്തും കൈക്കും പരുക്കേറ്റ ചേകാടി കോളനിയിലെ രാജന്റെ മകള്‍ അഭിരാമിയെ മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകുന്നേരം ആറരയ്ക്കാണ് ആക്രമണമുണ്ടായത്. ഈ പ്രദേശത്തുതന്നെ ഇന്ന് ഉച്ചയ്ക്ക്
ഒരു വീട്ടമ്മയ്ക്കും തെരവുനായയുടെ കടിയേറ്റിരുന്നു. ഇടതു കൈക്ക് പരുക്കേറ്റ ആത്താറ്റുകുന്ന് കോളനിയിലെ സരോജിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.