എരുമേലിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു പേവിഷബാധയേറ്റ് ചത്തു

173

കോട്ടയം: എരുമേലിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു പേവിഷബാധയേറ്റ് ചത്തു. ചെമ്പകപ്പാറ സ്വദേശി വേലായുധന്റെ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസമുണ്ടായ നായ്ക്കളുടെ ആക്രമണത്തില്‍ മറ്റൊരു പശുവും ചത്തിരുന്നു. തൊഴുത്തില്‍ നിന്നിരുന്ന പശുക്കളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. പേയിളകി അക്രമാസക്തയായ പശുവിനെ പിടിച്ച് കെട്ടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റു. പശുവിന് പേവിഷബാധയേറ്റെന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. പശുക്കളെ ആക്രമിച്ച നായ്ക്കളെ ഇതുവരെയും പിടികൂടാനായിട്ടില്ല.