മൂന്നര വയസുകാരനടക്കം മൂന്നുപേര്‍ക്കു തെരുവുനായയുടെ കടിയേറ്റു

191

കാസര്‍കോട് • തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരനടക്കം മൂന്നുപേര്‍ക്കു പരുക്കേറ്റു. പെര്‍ല ടൗണില്‍ ഉച്ചയോടെയാണ് സംഭവം. വ്യാപാരി പ്രശാന്ത പൈയുടെ മകന്‍ ശ്രീവിഷ്ണു (മൂന്നര), നായ്ക്കളുടെ അക്രമം തടയാന്‍ ശ്രമിച്ച ഡ്രൈവര്‍ പെര്‍ളയിലെ മഹേഷ് (30), സാധനം വാങ്ങാന്‍ വന്ന കാടമനയിലെ അന്‍വര്‍ (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പെര്‍ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY