വാഹനപ്രേമികളുടെ പ്രിയ കാര്‍ മോഡലുകൾ നിര്‍ത്തലാക്കുന്നു

337

വാഹനപ്രേമികളുടെ പ്രിയ കാര്‍ മോഡലുകളായ മാരുതി, ഫോക്‌സ്‌വാഗണ്‍, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്ബനികളുടെ ചെറുകാറുകള്‍ ഡീസല്‍ എന്‍ജിനോട് വിട പറയുകയാണ്. പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളില്‍ മാത്രമായിരിക്കും ഇത്തരം കാറുകള്‍ ഇനി കാണാന്‍ സാധിക്കുക. പ്രകൃതിക്ക് അനുയോജ്യമായ ഇന്ധനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിനൊപ്പം ബിഎസ്-6 എന്‍ജിന്റെ നിര്‍മാണചിലവ് കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റാന്‍ ഏകദേശം 1.5 ലക്ഷം രൂപയാണ് ചെലവ്. എന്നാല്‍ ബിഎസ്-6 പെട്രോള്‍ എന്‍ജിന്‍ നിര്‍മ്മിക്കാന്‍ വെറും 30,000 രൂപ മതിയാകും.ഭാവിയില്‍ പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളില്‍ മാത്രമേ ചെറുകാറുകള്‍ പുറത്തിറക്കൂവെന്ന് മാരുതി മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഫോഗ്‌സ് വാഗണും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

NO COMMENTS