കാസര്‍ഗോഡ് വീട് കുത്തിത്തുറന്ന് മോഷണം.

197

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പില്‍ രമേശന്‍റെ വീട്ടില്‍ നിന്നും 25 പവന്‍സ്വര്‍ണാഭരണങ്ങളും അയ്യായിരം രൂപയുമാണ് മോഷണം പോയത്. ഒരാഴ്ച മുമ്ബ് പടന്നയിലും സമാന മായ രീതിയില് വീട്കുത്തി തുറന്ന് മോഷണം നടന്നിരുന്നു.വീടിന്‍റെ മുന്‍ വാതില്‍ ലോക്ക് തകര്‍ത്താണ് മോഷണസംഘം അകത്ത് കടന്നത്. കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് സ്വര്‍ണവും പണവും കവരുകയായിരുന്നു. ഇതേ സമയം രമേശനും ഭാര്യയും രണ്ട് മക്കളുംവീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞില്ലെന്ന് രമേശന്‍റെ ഭാര്യ പറയുന്നു.പൊലീസും വിരലടയാള വിദഗ്‍ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പടന്നയിലെ മോഷണത്തില്‍ 25 പവന്‍ സ്വര്‍ണവും 25000 രൂപയും ആണ് നഷ്ടപ്പെട്ടത്. ഈ കേസില്‍ ഇതുവരേയുംപ്രതികളെ പിടികൂടാനായിട്ടില്ല.

NO COMMENTS