ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

176

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 67 പോയന്റ് നഷ്ടത്തില്‍ 33246ലും നിഫ്റ്റി 32 പോയന്റ് താഴ്ന്ന് 10,289ലുമെത്തി. റിലയന്‍സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്, ലുപിന്‍, വിപ്രോ തുടങ്ങിയവ നേട്ടത്തിലാണ്. എച്ച്‌ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, സിപ്ല, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, എല്‍ആന്റ്ടി, എച്ച്‌ഡിഎഫ്സി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 945 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 915 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS