ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

224

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 112.34 പോയന്റ് ഉയര്‍ന്ന് 33,685.56ലും നിഫ്റ്റി 28.70 പോയന്റ് നേട്ടത്തില്‍ 10,452.50ലുമാണ് ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, വിപ്രോ,ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്‌ഡിഎഫ്സി, സിപ്ല തുടങ്ങിയവ നേട്ടത്തിലായിരുന്നു. ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ലുപിന്‍, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, മാരുതി,ഐടിസി, സുസുകി തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1435 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1311 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS