ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

199

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 83 പോയന്റ് നേട്ടത്തില്‍ 33,230ലും നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 10,358ലുമെത്തി. ഒഎന്‍ജിസി, മാരുതി സുസുകി, സിപ്ല, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഐടിസി, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, റിലയന്‍സ്, ലുപിന്‍, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, വേദാന്ത, വിപ്രോ, എസ്ബിഐ, ടെക് മഹീന്ദ്ര, യെസ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1151 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 628 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS