ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

153

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 100.62 പോയന്റ് നേട്ടത്തില്‍ 32,607.34ലിലും നിഫ്റ്റി 22.80 പോയന്റ് ഉയര്‍ന്ന് 10,207.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ടിസിഎസ്, ടെക് മഹീന്ദ്ര, റിലയന്‍സ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്സ്, ലുപിന്‍, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്‌ഇയിലെ 1479 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1283 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS