ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

152

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 88 പോയന്റ് നേട്ടത്തില്‍ 31,922ലും നിഫ്റ്റി 32 പോയന്റ് ഉയര്‍ന്ന് 10,017ലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, വേദാന്ത, ലുപിന്‍, വിപ്രോ, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഹീറോ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1321 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 513 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS