ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

190

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 1.86 പോയന്റ് നഷ്ടത്തില്‍ 32,400.51ലും നിഫ്റ്റി 6.40 പോയന്റ് താഴ്ന്ന് 10,141.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ്, വിപ്രോ, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ഐടിസി, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എല്‍ആന്റ്ടി, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, ലുപിന്‍, ടിസിഎസ്, സിപ്ല, മാരുതി, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1224 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1354 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS