ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു

147

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു.
സെന്‍സെക്സ് 8.83 പോയന്റ് നേട്ടത്തില്‍ 32,432.59ലും നിഫ്റ്റി 6.20 പോയന്റ് ഉയര്‍ന്ന് 10,159.30ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, സണ്‍ ഫാര്‍മ, ലുപിന്‍, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, മാരുതി തുടങ്ങിയവ നേട്ടത്തിലും റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, എല്‍ആന്റ്ടി, സിപ്ല, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1005 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 803 ഓഹരികള്‍ നഷ്ടത്തിലുമാണ്.