ഓഹരി സൂചികകൾ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

133

മുംബൈ : ഓഹരി സൂചികകൾ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 106 പോയിന്റ് താഴ്ന്ന് 36,134.31ലും നിഫ്റ്റി 14 പോയിന്റ് നഷ്ടത്തില്‍ 10,869.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒഎന്‍ജിസി, വിപ്രോ, കോള്‍ ഇന്ത്യ, ടിസിഎസ്, ബജാജ് ഓട്ടോ, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കൊടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, അദാനി പോര്‍ട്‌സ്, ഐടിസി, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, യെസ് ബാങ്ക്, ഇന്റസന്റ് ബാങ്ക്, എസ്ബിഐ,
എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, എംആന്റ്എം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS