ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

147

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 23.89 പോയന്റ് നേട്ടത്തില്‍ 36194.30ലിലും നിഫ്റ്റി 22.10 പോയന്റ് ഉയര്‍ന്ന് 10880.80ലുമാണ് ക്ലോസ് ചെയ്തത്.

ഫാര്‍മ, ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബാങ്ക്, ഇന്‍ഫ്ര, ലോഹം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടമുണ്ടാക്കി.

യെസ് ബാങ്ക്, വിപ്രോ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എച്ചപിസിഎല്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എസ്ബിഐ, ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS