ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം

133

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 167 പോയിന്റ് താഴ്ന്ന് 34209ലും നിഫ്റ്റി 51 പോയിന്റ് നഷ്ടത്തില്‍ 10264ലിലുമാണ് വ്യാപാരം നടക്കുന്നത്.

എച്ച്പിസിഎല്‍, യെസ് ബാങ്ക്, ഐഒസി, എസ്ബിഐ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വേദാന്ത, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്‌സ്, വിപ്രോ, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS