ഓഹരി സൂചികകള്‍ നഷ്ട്ടത്തില്‍ ക്ലോസ് ചെയ്തു

148

മുംബൈ: ഓഹരി സൂചികകള്‍ നഷ്ട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 265.83 പോയന്റ് നഷ്ടത്തില്‍ 31,258.85ലും നിഫ്റ്റി 83.05 പോയന്റ് താഴ്ന്ന് 9754.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത വില്പന സമ്മര്‍ദമാണ് സൂചികകളെ തളര്‍ത്തിയത്. ബിഎസ്‌ഇയിലെ 865 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1723 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഒഎന്‍ജിസി, ടിസഎസ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ലുപിന്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.