ഓഹരി സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

146

മുംബൈ : ഓഹരി സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 294.84 പോയിന്റ് നഷ്ടത്തില്‍ 37290.67ലും, നിഫ്റ്റി 98.90 പോയിന്റ് താഴ്ന്ന് 11278.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യെസ് ബാങ്ക്, ഒഎന്‍ജിസി, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, എച്ച്‌സിഎല്‍ ടെക്, ഐടിസി, ടൈറ്റന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ലുപിന്‍, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, പവര്‍ ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS